ജയില്‍ നിയമങ്ങള്‍ക്കു വിധേയമായുള്ള സൗകര്യങ്ങള്‍ ചിദംബരത്തിന് നല്‍കും ; തുഷാര്‍ മേത്ത
കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി അടുത്ത മാസം 3 വരെ നീട്ടി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സാഹചര്യത്തില്‍ മാറ്റമില്ലെന്നും പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാര്‍ കൂഹര്‍ വ്യക്തമാക്കി. 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്നാണു ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
ചിദംബരത്തിന് തിഹാര്‍ ജയിലിലെ സെല്ലിനു പുറത്ത് ലഭ്യമാക്കിയിരുന്ന കസേര പോലും എടുത്തുമാറ്റിയെന്നും തലയണയെങ്കിലും ലഭ്യമാക്കണമെന്നും ചിദംബരത്തിനുവേണ്ടി ഹാജരായ അഭിഷേക് സിങ്‌വി പറഞ്ഞു.

No comments