Breaking News

ദേശീയപാതയുടെ ശോചനീയാവസ്ഥ; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിരാഹാര സമരം തുടങ്ങി


ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിരാഹാര സമരം ആരംഭിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ദേശീയപാത നന്നാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.
സൂചനാ സമരമെന്ന രീതിയിലാണ് 24 മണിക്കൂര്‍ നിരാഹാരമിരിക്കുക. സമരത്തിന് ശേഷവും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാത അറ്റകുറ്റപണി നടത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിരാഹാര സമരം ആരംഭിച്ചത്.

No comments