Breaking News

കേന്ദ്രമന്ത്രിയെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു, കെെയ്യേറ്റം ചെയ്തു,​ സംഭവം ഗൗരവതരമെന്ന് ഗവര്‍ണ‍ര്‍

 ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്യാവാക്യം മുഴക്കുകയും ഒരു മണിക്കൂറോളം മന്ത്രിയെ തടഞ്ഞുവച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് ഗോ ബാക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദഹം സര്‍വകലാശാല കാമ്ബസില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും പരാതിയുണ്ട്.

No comments