ചിഹ്നം വിഷയമല്ല, 'കെ എം മാണി' എന്ന വികാരമാണ് പാലാ മണ്ഡലത്തില്‍ പ്രതിഫലിക്കുന്നത്; ബെന്നി ബഹനാന്‍
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ഒരു വിഷയമല്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് നടന്നില്ലെങ്കില്‍ മറ്റാെരു ചിഹ്നം സ്വീകരിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
'കെ എം മാണി' എന്ന വികാരമാണ് പാലാ മണ്ഡലത്തില്‍ പ്രതിഫലിക്കുന്നത്. യുഡിഎഫിലെ അനൈക്യത്തെകുറിച്ചൊന്നും കോടിയേരി ആശങ്കപ്പെടേണ്ടതില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും ശബരിമല അടക്കം എല്ലാം ചര്‍ച്ചയാകുമെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.

No comments