രണ്ടിലയില്‍ ആകെ അവ്യക്തത.. ജോസ് ടോം പത്രിക നല്കുന്നതു രണ്ടു തരത്തില്‍.. കൈപ്പത്തി ചിഹ്നത്തിൽ...
രണ്ടിലയില്‍ ആശയക്കുഴപ്പം അവസാനിക്കാതെ കേരള കോണ്‍ഗ്രസ്.
രണ്ടില ചിഹ്നമായി കിട്ടണമെങ്കില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് കത്തു നല്‍കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയതോടെയാണു ജോസ് കെ. മാണി പക്ഷം വെട്ടിലായത്.
രണ്ടില ചിഹ്നം അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടി ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പു കമ്മീഷനു നല്കിയ കത്തിനുള്ള മറുപടിയിലാണ് മീണ ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുക എന്നതു പ്രധാനമാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫുമായി ധാരണയിലെത്തിയിട്ടുണ്ടെന്നുമാണു ജോസ് കെ. മാണി പറയുന്നത്.
അന്തിമ തീരുമാനം യുഡിഎഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്-എം ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടതു താനാണെന്നു കാട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പു കമ്മീഷനു വിശദീകരണ കത്തു നല്‍കിയിരിക്കുകയാണ്.
പാലായില്‍ ചിഹ്നത്തിനു പ്രസക്തിയില്ലെന്നാണു യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രതികരണം.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ചിഹ്നം സംബന്ധിച്ച തീരുമാനം യുഡിഎഫില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ജോസ് ടോം പറഞ്ഞു.
അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ രണ്ടു തരത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാനാണു ജോസ് ടോമിന്റെ തീരുമാനം.
രണ്ടില ചിഹ്നം ആവശ്യപ്പെട്ടു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലും പത്രികകള്‍ നല്‍കും.
ബുധനാഴ്ചയാണ് ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

No comments