Breaking News

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം മല്‍സരിച്ചേക്കും

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലംകമ്മിറ്റി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേരും കുമ്മനം മല്‍സരിക്കണമെന്നാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.
വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയിലെ ഇരുപത്താറ് അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം രാജശേഖരന്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കഴിഞ്ഞദിവസമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ അഭിപ്രായം അറിയാനെത്തിയത്.

No comments