ഇനി ലക്ഷ്യം ദക്ഷിണേന്ത്യ... ഗവര്‍ണര്‍ നിയമനങ്ങളില്‍ ബി.ജെ.പി ഒളിപ്പിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇവ.. സദാശിവന് കഴിയാത്തത്... കോൺഗ്രസ് സര്ക്കാര് വന്നാൽ..
സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണര്‍മാരുടെ പ്രധാന ദൗത്യം.
കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത പാര്‍ട്ടികളുടെ സര്‍ക്കാരാണ് ഭരണം നടത്തുന്നതെങ്കില്‍ ഗവര്‍ണറുടെ ജോലിയുടെ ഗൗരവം വര്‍ദ്ധിക്കുകയും ചെയ്യും.
പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാരുമായി വിയോജിപ്പുകള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്ബോള്‍.
ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ അവരുടെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പാര്‍ട്ടിയും ഭരണകൂടവുമാണ് കേരളത്തിനുള്ളത്.
അതുകൊണ്ടു തന്നെ കേരളത്തിലേക്ക് കേന്ദ്രം പുതുതായി ഗവര്‍ണറെ നിയമിക്കുമ്ബോള്‍ അതില്‍ വാര്‍ത്താ പ്രാധന്യം ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്.
കേരളമുള്‍പ്പടെ അഞ്ചിടത്താണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ കേരളവും തെലങ്കാനയുമുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ ഗവര്‍ണര്‍ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക താത്പര്യമാണ് സ്വീകരിച്ചത്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഈ നിയമനത്തിന് പിന്നിലുണ്ടെന്ന് കാണാനാവും. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു.
സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിേേലക്ക് അയക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക കൂടിയാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവര്‍ണറാക്കിയതും അപ്രതീക്ഷിത നീക്കമായിട്ടായിരുന്നു അന്ന് വിലയിരുത്തിയത്.
സുപ്രീം കോടതിയില്‍ നിന്നം വിരമിച്ച ജസ്റ്റിസിനെ ഗവര്‍ണറാക്കി മാറ്റുന്നതിന് പിന്നിലെ ധാര്‍മികതയായിരുന്നു അന്ന് കൂടുതലായി രാജ്യം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇതൊന്നും തന്റെ പ്രവര്‍ത്തിപഥത്തിന് തടസമാകില്ലെന്ന് തെളിയിച്ചാണ് പി.സദാശിവം കാലാവധി പൂര്‍ത്തിയാക്കി കേരളത്തോട് വിടപറയുവാനൊരുങ്ങുന്നത്.
ഒരു ന്യായാധിപന്റെ കണ്ണിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ അവശ്യം വേണ്ട ഘട്ടങ്ങളില്‍ ഇടപെട്ടായിരുന്നു അദ്ദേഹം തന്റെ പദവി വിനിയോഗിച്ചത്.
അതേ സമയം വിദ്യാഭ്യാസ മേഖലയില്‍ ചാന്‍സിലര്‍ എന്ന തന്റെ അധികാരമുപയോഗിച്ച് മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിനായി.
ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടാനും, സംശയം ജനിപ്പിക്കുന്ന രാഷ്ട്രീയ നിയമനങ്ങളില്‍ അധികാര കത്രിക ഉപയോഗിക്കാനും അദ്ദേഹം മടികാട്ടിയില്ല.
അതേ സമയം ബി.ജെ.പി സംസ്ഥാന ഘടകത്തിന് ഗവര്‍ണര്‍ പി.സദാശിവത്തോട് അതൃപ്തിയും ഉണ്ടായിരുന്നു.ശബരിമല പ്രക്ഷോഭ വിഷയങ്ങളിലടക്കം സര്‍ക്കാരിനെ നിലയ്ക്കുനിര്‍ത്തുന്നതില്‍, അപ്രകാരം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സദാശിവം പരാജയപ്പെടുന്നു എന്ന പരാതിയായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്.
എന്നാല്‍ പുതിയ ഗവര്‍ണര്‍ വരുന്നതോടെ പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പിലാക്കാനാവും എന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.
കോണ്‍ഗ്രസിന് മറുപടി
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബി.ജെ.പി പാളയത്തില്‍ എത്തിച്ചത് രാഷ്ട്രീയ ലാഭം തേടിയുള്ള കാലുമാറ്റമായിരുന്നില്ല.
കോണ്‍ഗ്രസ് രാജീവ് ഗാന്ധിയുടെ കീഴില്‍ അതിന്റെ പ്രതാപ കാലത്തായിരുന്ന സമയത്താണ് മുസ്ളീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
മുത്തലാഖിന്റെ നിശിത വിമര്‍ശകനായ ആരിഫ് മുഹമ്മദ് മുത്തലാഖ് നിര്‍ത്തലാക്കിയ ബി.ജെ.പിസര്‍ക്കാരിന് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയിരുന്നത്. രണ്ട് വര്‍ഷത്തിനു ശേഷം കേരളം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.
പ്രതിപക്ഷം ഭരണത്തിലേറുന്ന കേരളത്തിന്റെ പതിവ് ശൈലിയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ആരിഫ് മുഹമ്മദ് ഖാനുമായി എങ്ങനെ സര്‍ക്കാര്‍ ഒത്തുപോകും എന്നതും കാണേണ്ട കാര്യമാണ്.
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയില്‍ തെലങ്കാന ഗവര്‍ണറാകുന്ന തമിഴ് ഇസൈ സൗന്ദര്‍രാജന്‍ തമിഴ്നാട്ടിലെ ബി.ജെ.പി മുഖമായിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇനി ശ്രദ്ധ ദക്ഷിണേന്ത്യയിലാണെന്ന് ബി.ജെ.പിയുടെ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസംഗിച്ചത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഗവര്‍ണര്‍ നിയമനത്തിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്ന് വഴിയെ അറിയാനാവും.

No comments