ദീപേന്ദ്ര നേഗി കേരള ബ്ലാസ്റ്റേഴ്‍സില്‍ നിന്ന് പടി ഇറങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്‍സിന് വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ അത്ഭുതം കാണിച്ച താരമാണ് ഉത്തരാഖണ്ഡുകാരന്‍ ദീപേന്ദ്ര നേഗി. ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളി മെനഞ്ഞവന്‍. പക്ഷേ പിന്നീടങ്ങോട്ട് പരിക്ക് വില്ലനായപ്പോള്‍ നേഗിയുടെ നിറംമങ്ങി. ഇപ്പോഴിതാ, കേരള ബ്ലാസ്റ്റേഴ്‍സില്‍ നിന്ന് പടി ഇറങ്ങുകയാണ് നേഗി. മുന്‍ കേരള ബ്ലാസ്റ്റേഴ്‍സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി ഉടമയായ പുതിയ ഐ.എസ്.എല്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്.സിയിലേക്കാണ് നേഗി കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഫ്.സി പൂനെ സിറ്റി കളമൊഴിയുന്ന ഇടത്തേക്കാണ് ഈ സീസണില്‍ ഹൈദരാബാദ് എഫ്.സി എത്തുന്നത്. 20 കാരനായ നേഗി, കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു.

No comments