Breaking News

ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നാളെ ഉപതിരഞ്ഞെടുപ്പ്

പാലക്കാട്, ഷൊര്‍ണൂര്‍ നഗരസഭകളിലെ ഓരോ വാര്‍ഡുകളുള്‍പ്പെടെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നാളെ ഉപതിരഞ്ഞെടുപ്പ്. പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡായ നരികുത്തി, ഷൊര്‍ണൂര്‍ നഗരസഭയിലെ ഷൊര്‍ണൂര്‍ ടൗണ്‍, പൂക്കോട്ടുകാവ് പഞ്ചായത്തിലെ മുന്നൂര്‍ക്കോട്, തെങ്കര പഞ്ചായത്തിലെ 12-ാം വാര്‍ഡായ മണലടി, പല്ലശ്ശനയിലെ ആറാം വാര്‍ഡ് മഠത്തില്‍കളം, നെല്ലിയാമ്ബതിയിലെ ഒന്നാം വാര്‍‍ഡ് പുലയമ്ബാറ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
ഷൊര്‍ണൂര്‍ : നഗരസഭ 17-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് നാളെ നടക്കും. വി.കെ. ശ്രീകണ്ഠന്‍ ലോക്‌സഭാംഗമായതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടപ്പ് നടക്കുന്നത്.


No comments