Breaking News

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദിഗ്‌വിജയ് സിംഗ് ശ്രമിക്കുന്നുവെന്ന് സംസ്ഥാന മന്ത്രി

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ശ്രമിക്കുന്നതായി സംസ്ഥാന വനം മന്ത്രി ഉമംഗ് സിംഗ്ര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിംഗ്ര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഗുധാവാനിയില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാരനായ നേതാവാണ് സിംഗ്ര്‍.
ഭരണകാര്യങ്ങളിലും പദ്ധതികളുടെ നടത്തിപ്പിലും താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് പരിശോധിക്കാന്‍ ദിഗ്‌വിജയ് സിംഗ് മന്ത്രിമാരുമായി കുടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. ഇതാണ് ദിഗ്‌വിജയ് സിംഗിനെതിരെ പരസ്യമായി രംഗത്ത് വരാന്‍ സിംഗ്‌റിനെ പ്രേരിപ്പിച്ച ഘടകം.

No comments