അമിത് ഷാ അസമിലേക്ക്, വന്‍ പ്രതിഷേധത്തിനൊരുങ്ങി മമത
സുരക്ഷ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിലേയ്ക്ക്.
ഇതിനിടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും അനര്‍ഹരെ ഒഴിവാക്കാന്‍ പൗരത്വ റജിസ്റ്റര്‍ പുതുക്കുന്നകാര്യം പരിഗണനയിലുണ്ടന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനിടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും അനര്‍ഹരെ ഒഴിവാക്കാന്‍ പൗരത്വ റജിസ്റ്റര്‍ പുതുക്കുന്നകാര്യം പരിഗണനയിലുണ്ടന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഈ മാസം എട്ടിന് അസമിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സുരക്ഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കനത്ത ജാഗ്രതയിലാണ് മേഖല. ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ അന്തിമപട്ടികയില്‍ ഉള്‍പ്പെടാത്തവരെ തടവിലാക്കുകയോ, മറ്റ് നടപടികള്‍ക്ക് വിധേയരാക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

No comments