എന്‍. ഹരി പാലായില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി
പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി (42) മത്സരിക്കും. ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇന്നലെ രാത്രി വൈകിയാണ് ഹരിയെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ മൂന്നു മുന്നണികള്‍ക്കും പാലായില്‍ സ്‌ഥാനാര്‍ത്ഥികളായി.
പാലായില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഹരിയായിരുന്നു എന്‍.ഡി.എ സ്‌ഥാനാര്‍ഥി. അന്ന് 24,821 വോട്ട് നേടാന്‍ കഴിഞ്ഞു. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണു ജില്ലാ പ്രസിഡന്റായി നിയമിതനായത്.

No comments