മരട് ഫ്ലാറ്റ്: പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ സമിതി, ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കും; ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍
മരടിലെ പ്രതിസന്ധിക്ക് കാരണം കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണെന്ന് ഫ്ലാറ്റ് നിര്‍മ്മാതാക്കളായ ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്. തെറ്റായ റിപ്പോര്‍ട്ടാണ് സമിതി കോടതിയില്‍ നല്‍കിയതെന്നും ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് എംഡി സന്ദീപ് മേത്ത പറഞ്ഞു.
മരടിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരാജയപ്പെട്ടതാണ് തിരിച്ചടിയായതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് ആരോപിക്കുന്നു.
മരട് നഗരസഭ താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുന്ന കാര്യം പരിഗണിക്കും.

No comments