Breaking News

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു

കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു. 25,0000 രൂപയുടെ ജാമ്യത്തുകയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ശിവകുമറിനോട് രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയും കോടതി വച്ചിട്ടുണ്ട്. സെപ്‌തംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തത്. നികുതി വെട്ടിപ്പും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ശിവകുമാറിനെ സന്ദര്‍ശിച്ചിരുന്നു.

No comments