Breaking News

ഷെയ്ന്‍ നിഗമും ജോബി ജോര്‍ജുമായുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ്; വെയില്‍ പൂര്‍ത്തിയാക്കും, അടുത്ത ചിത്രത്തില്‍ നിന്ന് പിന്‍മാറി

ഷെയ്ന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായി. ജോബി ജോര്‍ജിന്റെ വെയില്‍ എന്ന ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയ്ന്‍ പിന്‍മാറി. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുര്‍ബാനിയുടെ ചിത്രീകരണം നവംബര്‍ 10 ന് പൂര്‍ത്തിയായ ശേഷം നവംബര്‍ 16 മുതല്‍ ജോബിയുടെ വെയില്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ അഭിനയിക്കും.
താരസംഘടനയായ അമ്മയുടെയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.

പ്രശ്നങ്ങള്‍ പറഞ്ഞു ഒത്തു തീര്‍പ്പാക്കിയെന്നും കരാര്‍ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി.

No comments