ബിജെപി എംഎല്‍എയുടെ പാര്‍ട്ടി പതാക അഴിപ്പിച്ച് അലിഗഡ് സര്‍വകലാശാല
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ (എഎംയു) ബിജെപി എംഎല്‍എയുടെ കാറിലെ പാര്‍ട്ടി പതാക നീക്കിയതായി പരാതി. സര്‍വകലശാല അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്ന് ബിജെപി എംഎല്‍എ ദല്‍ബിര്‍ സിംഗ് ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍വകലാശാല കാമ്ബസില്‍ പാര്‍ട്ടി ചിഹ്നങ്ങളോ പതാകയോ അനുവദിക്കാറില്ല. അതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് പതാക നീക്കിയതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. തന്റെ കൊച്ചുമകനെ കൂട്ടാന്‍ സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് എംഎല്‍എ പറയുന്നു.

No comments