'മനുഷ്യബോംബായി മോദിയെ കൊല്ലാന്‍ ആഗ്രഹിക്കുന്നു'; ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും പ്രകോപനപരമായ ട്വീറ്റുമായി പാക് പോപ്പ് ഗായിക റാബി പിര്‍സാദ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും പ്രകോപനപരമായ ട്വീറ്റുമായി പാക് പോപ്പ് ഗായിക റാബി പിര്‍സാദ രംഗത്ത്. നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച റാബി മോദിയെ ഹിറ്റ്‌ലര്‍ എന്നും ട്വീറ്റില്‍ സംബോധന ചെയ്യുന്നു. മനുഷ്യബോംബാകുന്നതിന്റെ സ്വന്തം ചിത്രവും റാബി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ ട്വിറ്ററില്‍ റാബിയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
റാബി പിര്‍സാദ നേരത്തെ നരേന്ദ്രമോദിയെ കൊല്ലാനായി വിഷപാമ്ബുകളെ ഇന്ത്യയിലേക്കയക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചാവേറാക്രമണ ഭീഷണിയുടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

No comments