പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്ക് സമാനമായ മറ്റൊന്ന് ഇതുവരെ കേട്ടിട്ടില്ലെന്ന് ഹൈകോടതി
പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്ക് സമാനമായ മറ്റൊന്ന് ഇതുവരെ കേട്ടിട്ടില്ലെന്ന് ഹൈകോടതി. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിജിലന്‍സിനോട് വിശദീകരണം തേടിയ ജസ്റ്റിസ് സുനില്‍ തോമസ് ടി.ഒ. സൂരജ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ നാലാം പ്രതി സൂരജിനെ കൂടാതെ, ഒന്നാം പ്രതിയും ആര്‍.ഡി.എസ് കമ്ബനി ഉടമയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജറുമായ എം.ടി. തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ആഗസ്റ്റ് 30 മുതല്‍ താന്‍ ജയിലിലാണെന്നും ഇടമലയാര്‍, പാതാളം അഴിമതിക്കേസുകളിലെ ആരോപണവിധേയര്‍ക്ക് പോലും ഇത്രയും കാലം ജയിലില്‍ കഴിയേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൂരജിന്‍െറ വാദം.

No comments