അഫീലിന്റെ മരണം സംഘാടകരുടെ പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട് ?
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ തലയില്‍ പതിച്ച് അഫീല്‍ ജോണ്‍സണ്‍ മരിച്ചത് സംഘാടകരുടെ പിഴവുമൂലമെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടെന്ന് സൂചന. കേരള സര്‍വകലാശാലാ കായികവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, സായി മുന്‍ പരിശീലകന്‍ എം.ബി. സത്യാനന്ദന്‍, ബാഡ്മിന്റണ്‍താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വി.ഡിജു എന്നിവര്‍ അംഗങ്ങളായ സമിതി തെളിവെടുപ്പ് നടത്തിയശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ എ. ജയതിലകിന് സമര്‍പ്പിക്കും.
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ സുരക്ഷാക്രമീകരണളില്ലാതെ ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ ഒരേസമയം നടത്തിയത് സംഘാടകരുടെ വീഴചയാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

No comments