Breaking News

ഈ ​മാ​സം അ​വ​സാ​നം പ്ര​ധാ​ന​മ​ന്ത്രി സൗ​ദി സ​ന്ദ​ര്‍​ശി​ക്കും


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൗ​ദി അ​റേ​ബ്യ സ​ന്ദ​ര്‍​ശി​ക്കും. ഈ ​മാ​സം 29നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സൗ​ദി​യി​ലേ​ക്ക് പോ​കു​ക. ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും റി​യാ​ദി​ല്‍ ന​ട​ക്കു​ന്ന നി​ക്ഷേ​പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​ണ് മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​നം.

മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ ഈ ​മാ​സം ആ​ദ്യം സൗ​ദി​യി​ലെ​ത്തി ഭ​ര​ണാ​ധി​കാ​രി​ക​ളെ ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. സൗ​ദി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ണ്ടാം സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

No comments