Breaking News

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ

 മഞ്ചേശ്വരത്ത് 42ാം ബൂത്തില്‍ നടന്നത് കള്ളവോട്ടിനുള്ള ശ്രമം തന്നെയാണെന്ന് പറഞ്ഞ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എന്നാല്‍ വോട്ടിംഗ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും റീപ്പോളിംഗ് നടത്തില്ലെന്നും മീണ വ്യക്തമാക്കി. മണ്ഡലങ്ങളില്‍ റീപ്പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോടും തനിക്ക് എതിര്‍പ്പില്ലെന്നും ആരോടും അവമതിപ്പില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ഇന്നലെയാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ള ബാക്ര ബയല്‍ സ്‌കൂളിലെ 42ാം പോളിംഗ്‌ ബൂത്തില്‍ വച്ചാണ് കള്ളവോട്ട് ചെയ്യാന്‍ശ്രമിച്ചെന്നാരോപിച്ച്‌ നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്.

No comments