Breaking News

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്

ബിസിസിഐയുടെ പുതയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് റിപ്പോര്‍ട്ട്. എന്‍.ശ്രീനിവാസന്റെ നോമിനി ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നു കരുതിയിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇന്നലെ രാത്രി ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ഇതുവരെ ഒരു വാര്‍ത്തകളും പുറത്തുവന്നിട്ടില്ല. കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ സെക്രട്ടറി ആകുമെന്നാണ് റിപ്പോര്‍ട്ട്.

No comments