ആ പാമ്ബിന് പുനര്‍ജന്മം! ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ഗുരുതരപരിക്കേറ്റ പെരുമ്ബാമ്ബ് രക്ഷപ്പെട്ടു
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ പെരുമ്ബാമ്ബിന് പുനര്‍ജന്മം. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞിറങ്ങിയ പാമ്ബ് പാളം മുറിച്ച് കടന്നത്. ഇതിനിടയില്‍ ട്രെയിന്‍ കടന്നുപോകുന്ന പാലത്തിലേക്ക് കേറാന്‍ ശ്രമിക്കുന്നതിനിടെ പാമ്ബിന് പരിക്കേറ്റ് വീണിരുന്നു.
ഇതിന്റെ വീഡിയോ യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ട്രെയിനിന് തലവച്ച് പെരുമ്ബാമ്ബിന്റെ ആത്മഹത്യയെന്നും പറഞ്ഞ് വീഡിയോ പ്രചരിച്ചിരുന്നു. പിടഞ്ഞുവീണ പാമ്ബ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ് വീഡിയോ കണ്ടവര്‍ കരുതിയത്.
നാലാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ പാമ്ബ് രണ്ട് പാളങ്ങള്‍ മുറിച്ച് കടന്ന് അടുത്ത പാളത്തിലേക്ക് കടന്നപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്.

No comments