മാലിന്യമുക്തം തലസ്ഥാനം; നാല് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളിലൊന്ന് തിരുവനന്തപുരം
തലസ്ഥാന നഗരത്തിന് മാലിന്യമുക്ത പ്രവര്‍ത്തനത്തിന് അന്താരാഷ്ട്രാ പുരസ്‌കാരം. നാല് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തു. സീറോ വേസ്റ്റ് സിറ്റീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചത്.
ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു നഗരങ്ങളിലൊന്നായാണ് തിരുവനന്തപുരവും സ്ഥാനം പിടിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14ന് മലേഷ്യയിലെ പെനാംഗില്‍ വെച്ചുനടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരത്തിനുവേണ്ടി ആദരവ് ഏറ്റുവാങ്ങും.

No comments