Breaking News

'ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് ഇടുന്നതിന് തുല്യം'

തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ അമര്‍ത്തുന്നത് പാകിസ്താനില്‍ അണുബോംബ് ഇടുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. താനെയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേശവ് പ്രസാദിന്‍റെ പ്രസ്താവന.

ലക്ഷ്മീ ദേവി സൈക്കിളിലോ വാച്ചിലോ അല്ല ഇരിക്കുന്നതെന്നും താമരയിലാണെന്നും മറ്റു പാര്‍ട്ടി ചിഹ്നങ്ങളെ ലക്ഷ്യം വെച്ച്‌ അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ താമര ഇനിയും വിരിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

No comments