Breaking News

തിരുവനന്തപുരം സബ് കലക്ടര്‍ പദവി ഏറ്റെടുത്ത് രാജ്യത്തെ കാഴ്ച്ച പരിമിതിയുള്ള ആദ്യ വനിത ഐഎഎസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം സബ് കലക്ടര്‍ പദവി ഏറ്റെടുത്ത് രാജ്യത്തെ കാഴ്ച്ച പരിമിതിയുള്ള ആദ്യത്തെ വനിത ഐഎഎസ് ഉദ്യോഗസ്ഥയായ പ്രഞ്ജില്‍ പട്ടീല്‍. പ്രഞ്ജില്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചത് ഇന്ന് രാവിലെയാണ്.
2018ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഞ്ജില്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. 2017 യുപിഎസ്സി പരീക്ഷയില്‍ 124-ാം റാങ്ക് നേടിയാണ് പ്രഞ്ജില്‍ ഐഎഎസ് നേടിയത്. എട്ടാം വയസ്സില്‍ രണ്ട് കണ്ണുകളുടെയും റെറ്റിനയ്ക്ക് പരിക്കേറ്റ പ്രഞ്ജിലിന് കാഴ്ച പൂര്‍ണമായും നഷ്ടമായി.
കൊച്ചിയില്‍ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ മെയ് 28ന് ആണ്. പാട്ടീലിനൊപ്പം അവരുടെ കുടുംബവും എറണാകുളത്ത് എത്തിയിരുന്നു.

No comments