Breaking News

' സര്‍ബത്തുണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാരങ്ങ പ്രാര്‍ത്ഥനക്കായി ഉപയോഗിച്ചു': രാജ്നാഥ് സിംഗിനെ പരിഹസിച്ച്‌ ഒവൈസി

റഫാല്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പരിഹസിച്ച്‌ മജ്‍ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമാന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത് . രാജ്നാഥ് സിംഗിന്റെ നാരങ്ങാ ഉപയോഗത്തെയാണ് അദ്ദേഹം പരിഹസിച്ചത് .
'സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ത്ഥനക്കായി ഉപയോഗിച്ചുവെന്ന്' അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി മുംബൈയിലെത്തിയയതായിരുന്നു അദ്ദേഹം .
ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്.

No comments