Breaking News

ഉപതെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയില്‍ ഭിന്നത.

ഉപതെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയില്‍ ഭിന്നത. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്നില്‍ നിന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ ആണ് അവിടെ ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി രംഗത്തു വന്നത്. ഇപ്പോള്‍ നടന്നതു 18 മാസത്തേക്കുള്ള തിരഞ്ഞെടുപ്പു മാത്രമാണെന്നും ഇതിനെ ബിജെപി ജീവന്മരണ പോരാട്ടമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എസ്.സുരേഷിനെതിരെയും അദ്ദേഹം ഒളിയമ്ബെയ്തു.
''സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായ പ്രധാനപ്പെട്ടതാണ്. കുമ്മനത്തെപ്പോലെ അനുഭവസമ്ബത്തുള്ള ഒരാള്‍ മത്സരിക്കാന്‍ വരുമെന്നാണു കരുതിയത്.

No comments