സോണിയ ഗാന്ധിയോട് നന്ദി പറഞ്ഞ് ഡി.കെ. ശിവകുമാര്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദി പറഞ്ഞു. തനിക്ക് നല്‍കിയ പിന്തുണയ്ക്കാണ് ശിവകുമാര്‍ സോണിയയോട് നന്ദി പറഞ്ഞത്.
സോണിയ ഗാന്ധി തന്നെ ജയില്‍വന്നു കണ്ടിരുന്നു. തനിക്ക് അവര്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരോട് തനിക്ക് നന്ദിയുണ്ട്. തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും ശിവകുമാര്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാറിനു ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

No comments