ബംഗ്ലാദേശ് പര്യടനം: സഞ്ജുവിന് ഇടമുണ്ടാകുമോ?
ബംഗ്ലാദേശിനെതിരായ ടി-20, ടെസ്റ്റ് പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്ബോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. സമീപകാലത്ത് ഉജ്വല പ്രകടനവുമായി തിളങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് സെലക്ടര്‍മാര്‍ അവസരം നല്‍കുമോ എന്ന ആകാംക്ഷയാണ് ആരാധകര്‍ക്കുള്ളത്. പുതിയ ബിസിസിഐ ഭരണസമിതിക്കു കീഴിലുള്ള സെലക്ഷന് കമ്മിറ്റിയുടെ ആദ്യ യോഗം സഞ്ജുവിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി കുറിച്ച പ്രകടനത്തോടെ സഞ്ജു ദേശീയ ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

No comments