Breaking News

അവസരമാക്കാന്‍ കോണ്‍ഗ്രസ്‌..!! ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്..??

 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനും ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിനു ശേഷവും പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി ചെറിയാന്‍ ഫിലിപ്പിനെ പഴയ മടയിലേക്കുതന്നെ മടക്കികൊണ്ടുവന്നു പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണു കോണ്‍ഗ്രസ്‌ നേതൃത്വം.

ഒപ്പം ഇപ്പോള്‍ സി.പി.എമ്മിന്റെ നടപടിക്ക്‌ വിധേയമായ മധ്യകേരളത്തിലെ ഒരു മുന്‍ എം.എല്‍.എയും കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്‌. കെ.പി. അനില്‍കുമാര്‍ മുതല്‍ കുറേ നേതാക്കള്‍ പോയതിന്റെ ക്ഷീണം ഇതിലൂടെ മറികടക്കാമെന്നും അതിലൂടെ സി.പി.എമ്മിനെ തിരിച്ച്‌ ആക്രമിക്കാമെന്നുമാണു കോണ്‍ഗ്രസിന്റെ നിലപാട്‌. ഇത്‌ മുന്നില്‍കണ്ടുകൊണ്ട്‌ നേതാക്കള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക്‌ സ്വാഗതം ചെയ്‌തുകഴിഞ്ഞു.

No comments