ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്‍ഡ് സേവനങ്ങള്‍ സജീവമായി
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ സജീവമായി തുടങ്ങി . 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരിലെ പത്ത് ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ ലഭിച്ചു തുടങ്ങിയത് . 40 ലക്ഷം പോസ്റ്റ് പേഡ് ഉപഭോക്താക്കളാണ് ഇവിടെയുള്ളത്.
കണക്ഷനുകള്‍ ലഭ്യമാക്കുമെങ്കിലും വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ഡിജിപി പറഞ്ഞു . വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും നിരീക്ഷണത്തിലുണ്ടാകും . സുരക്ഷ മുന്‍കരുതലെടുത്ത് ചില പ്രദേശങ്ങളില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളും ജമ്മു കശ്മീരില്‍ നിന്നും നീക്കിയിരുന്നു.

No comments