എറണാകുളത്ത് രാഷ്‌ട്രീയക്കാറ്റ് മാറി വീശുമോ
ടി ജെ വിനോദ്, മനുറോയ്, സി ജി രാജഗോപാല്‍
കൊച്ചി: രാജ്യത്ത് തന്നെ ഇടതടവില്ലാതെ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പ് അരങ്ങേറിയ ജില്ലയെന്ന റെക്കോര്‍ഡ് എറണാകുളത്തിന് സ്വന്തമാണ്. 1995ല്‍ തുടങ്ങി 2014 വരെയുളള 19 വര്‍ഷങ്ങള്‍ക്കുള്ളില്‍ 16 പൊതു തിരഞ്ഞെടുപ്പുകള്‍ക്കാണ് എറണാകുളം സാക്ഷ്യം വഹിച്ചത്. ഒരേ മണ്ഡലത്തില്‍ ഒന്നിലധികം പ്രാവശ്യം ഉപതിരഞ്ഞെടുപ്പ് നടന്ന റെക്കോര്‍ഡും എറണാകുളത്തിനുണ്ട്.
1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മുന്നണിക്ക് മാത്രം അനുകൂല വിധിയെഴുത്ത് നടത്തിയ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്ന് കൂടിയാണ് എറണാകുളം. എന്നാല്‍, 87ലും 98ലെ ഉപതിരഞ്ഞെടുപ്പിലും രാഷ്‌ട്രീയക്കാറ്റ് ഇവിടെ മാറി വീശിയെന്നത് മറ്റൊരു ചരിത്രം.

No comments