Breaking News

നോട്ടു നിരോധനം അല്ല; 2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതിന് പിന്നില്‍ ഈ തന്ത്രം

2000 രൂപനോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതോടെ വീണ്ടുമൊരു നോട്ടു നിരോധനം എന്ന പ്രചരണം രാജ്യത്താകമാനം ശക്തമാകുന്നുണ്ട്. എന്നാല്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു ദേശിയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതിലേക്ക് റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്. ആദ്യം നോട്ട് അച്ചടിച്ച്‌ ഇറക്കുന്നതില്‍ കുറവ് വരുത്തി. തുടര്‍ന്ന് നോട്ട് അച്ചടിച്ച്‌ ഇറക്കുന്നത് പൂര്‍ണമായി നിര്‍ത്തുകയായിരുന്നു.

No comments