Breaking News

നീലക്കുറിഞ്ഞി മുതല്‍ നീലക്കൊടുവേലി വരെ ; അശ്ലീല വീഡിയോക്കെതിരായ റെയ്ഡില്‍ കുടുങ്ങി നിരവധി ടെലഗ്രാം ചാനലുകള്‍

 സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നായി ഇതുവരെ 12 പേരെയാണ് പിടികൂടിയത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും അടക്കം വ്യാപകമായി പ്രചരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, വീഡിയോകള്‍ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും വാട്‌സാപ്പില്‍ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമില്‍ ഒട്ടേറെ ചാനലുകളുമാണുള്ളത്.

No comments