Breaking News

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം: ബിജെപിയുടെ ഭീഷണി വിലപ്പോവില്ലെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ ആവശ്യത്തിനെതിരെ ശിവസേന രംഗത്ത്
നവംബര്‍ ഏഴിനകം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകൃതമായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെത്തുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.
സുധിര്‍ മുങ്കതിവാറിന്റെ ഭീഷണി പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിനെതിരുമാണെന്ന് ശിവസേന പ്രതികരിച്ചു. മുഗളരെ പോലെയാണ് ബിജെപി തങ്ങളെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കി.
ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവര്‍ എന്ത്ക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നില്ല.

No comments