കളി നൈസാമിന്റെ മണ്ണില്‍.. പൊരുതാൻ ബ്ലാസ്റ്റേഴ്സ്
നൈസാമിെന്റ മണ്ണിലേക്ക് വീണ്ടും ഫുട്ബാളെത്തുകയാണ്. ഇന്ത്യന്‍ ഫുട്ബാളില്‍ കൊല്‍ക്കത്തയും ഗോവയും കേരളവും ഇരിപ്പുറപ്പിക്കും മുേമ്ബ ഒരു ഡസനോളം ഒളിമ്ബ്യന്മാരെ സംഭാവന ചെയ്ത ഹൈദരാബാദില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ വീണ്ടും കാല്പന്ത് ആരവമുയരുന്നു. ഐ.എസ്.എല്ലിലെ പുതുമുഖമായ ഹൈദരാബാദ് എഫ്.സി സ്വന്തം മണ്ണില്‍ ആദ്യ മത്സരത്തിനിറങ്ങുേമ്ബാള് മറുപാതിയില്‍ കേരളത്തിെന്റ സ്വന്തം ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ ജയവും തോല്‍വിയുമായി ഓളംതീര്‍ത്ത മഞ്ഞപ്പടക്ക് ആദ്യ എവേ പരീക്ഷണമെന്ന പ്രത്യേകതയും ഐ.എസ്.എല്‍ ആറാം സീസണിലെ മൂന്നാം അങ്കത്തിനുണ്ട്.

No comments