Breaking News

പരിശീലനത്തിനിടെ രോഹിത് ശര്‍മ്മയ്ക്ക് പരുക്ക്; ഇന്ത്യന്‍ ക്യാംപില്‍ ഇടിത്തീ

ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്ക് മുമ്ബാകെ ഇന്ത്യന്‍ ക്യാപില്‍ ആശങ്ക പടര്‍ത്തി രോഹിത്തിന്റെ പരുക്ക്. പരമ്ബര തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ രോഹിത്തിന് പരുക്കേറ്റിരിക്കുകയാണ്. പരിശീലനത്തിനിടെയായിരുന്നു രോഹിത്തിന് പരുക്കേറ്റത്.
ഇടത് തുടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് രോഹിത് പരിശീലനം മതിയാക്കി മടങ്ങിപ്പോയി. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത്താണ് പരമ്ബരയില്‍ ഇന്ത്യയെ നയിക്കുന്നത്. മിന്നും ഫോമിലുള്ള രോഹിത്തിന് പരുക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. നെറ്റ്‌സില്‍ പരീശിലനം നടത്തുന്നതിനിടെ രോഹിത്തിന് ഏറു കൊള്ളുകയായിരുന്നു.
ബംഗ്ലാദേശ് പേസര്‍മാരെ, പ്രത്യേകിച്ചും ഇടങ്കയ്യന്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനെ, നേരിടാന്‍ ഇന്ത്യ പ്രത്യേക പരിശീലനമാണ് നടത്തുന്നത്.

No comments