Breaking News

ഫ്‌ളാറ്റിലെ വാതിലുകളും ജനലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണമെന്ന് മരട് ഫ്‌ളാറ്റുടമകള്‍; ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കരാര്‍ കമ്ബനികള്‍; പുതിയ പ്രതിസന്ധി

തീരദേശപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പൊളിച്ച്‌ മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ വാതിലുകളും ജനലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണം എന്ന് ഫ്‌ളാറ്റ് ഉടമകള്‍. കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കല്‍ ചുമതലയുള്ള കമ്ബനികള്‍ക്കായതിനാല്‍ ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കമ്ബനിയും വ്യക്തമാക്കി.
ഇതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തതിനാല്‍ ഫ്‌ളാറ്റുടമകളുടെ പരാതി പരിശോധിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളും സാനിറ്ററി ഉപകരണങ്ങളും പൊളിച്ച്‌ നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

No comments