ജോസ് കെ.മാണിക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല; തെറ്റുതിരുത്തിവന്നാല്‍ സ്വീകരിക്കും: പി.ജെ ജോസഫ്
പാര്‍ട്ടി ഭരണഘടന അംഗീകരിക്കാത്തവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മില്‍ ഒരു സ്ഥാനവുമുണ്ടാവില്ലെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. തെറ്റുതിരുത്തി വന്നാല്‍ സ്വീകരിക്കും. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ. മാണിക്ക് ഒരു സ്ഥാനവും ഉണ്ടാവില്ല. ഭരണഘടന അംഗകീരിക്കാത്തയാള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ചത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനാണ്. റോഷി അഗസ്റ്റിന്റെയും എം.ജയരാജിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് കോടതി വിധിക്കു ശേഷം ചേരുന്നതിനായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചത്.

No comments