ശിവസേന 'വിചാരിച്ചാല്‍' സര്‍ക്കാര്‍ രൂപീകരിക്കാം....
50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി 'വിചാരിച്ചാല്‍' സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശിവസേനയുടെ വാദം.
'ശിവസേന തീരുമാനിക്കുകയാണെങ്കില്‍, സംസ്ഥാനത്ത് അനായാസം സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. 50-50 ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയെ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്,' ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
ശിവസേന നിലപാട് മയപ്പെടുത്തിയതായി താനൊരിക്കലും പറഞ്ഞിട്ടില്ല എന്നും 50-50 ഫോര്‍മുലയില്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുമെന്നും, സഞ്ജയ് റൗത് വ്യക്തമാക്കി.

No comments