മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തുള്ള എം.പി ഹൈബി ഈഡന്റെയും എം.എല്‍.എ ടി.ജെ വിനോദിന്റെയും നേതൃത്വത്തില്‍ കെ.പി.സി.സി യില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ കൂടെ കൂട്ടി പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് മേയര്‍.
മേയറെ തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി അധ്യക്ഷനെങ്കിലും ഇതിനെ ഏത് വിധേനയും മറികടക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എറണാകുളം എം.പി ഹൈബി ഈഡനും നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തുള്ള എം.എല്‍.എ ടി.ജെ വിനോദും കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും.

No comments