'ഇന്ദിരാ ഗാന്ധിയെ വധിച്ചത് കൂടെ നിന്നവര്‍'; സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് സൗമിനി ജയിന്‍
മേയര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് സൗമിനി ജയിന്‍. തഴക്കവും പഴക്കവും വന്ന നേതാക്കളെ പോലെ കുറിക്കു കൊളളുന്ന ഒളിയമ്ബുകള്‍ എയ്യാന്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ മിടുക്കിയാണ്. ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ കൂട്ട ആക്രമണം നടക്കുമ്ബോഴും സൗമിനി ഇത്തരമൊരു ഒളിയമ്ബ് തൊടുത്തു.
ഡി.സി.സി. ഓഫിസില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണത്തില്‍ മേയര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞപ്പോഴായിരുന്നു മേയറുടെ പ്രയോഗം. 'ഇന്ദിരാഗാന്ധിയെ കൊന്നത് സ്വന്തം അംഗരക്ഷകരാണ്'.

No comments