Breaking News

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്.

മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ല്‍ നാ​ട​കീ​യ വ​ഴി​ത്തി​രി​വ്. ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന ശി​വ​സേ​നാ അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ദ​വ് താ​ക്ക​റെ എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു.
ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു പ​വാ​റു​മാ​യി ഉ​ദ്ദ​വി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം. ശ​ര​ദ് പ​വാ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ ഡ​ല്‍​ഹി​ക്കു പോ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബി​ജെ​പി-​ശി​വ​സേ​ന ത​ര്‍​ക്കം കാ​ര​ണം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ര​ണ്ട​ര​വ​ര്‍​ഷം വീ​തം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​തെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ കൂ​ടെ നി​ല്‍​ക്കി​ല്ലെ​ന്നാ​ണു ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്. ആ​ദി​ത്യ താ​ക്ക​റെ​യെ ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും സേ​ന ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​യോ​ധ്യ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​ക്കു മു​ന്പു സം​സ്ഥാ​ന​ത്തു സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ന​ട​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ആ​ക്കം കൂ​ട്ടി​യാ​ണ് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശം.
ക​ഴി​ഞ്ഞ ദി​വ​സം ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് ശ​ര​ദ് പ​വാ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ, ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബ​ദ​ല്‍ സാ​ധ്യ​ത​ക​ള്‍ തേ​ടു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ബാ​ലാ​സാ​ഹി​ബ് തൊ​റാ​ട്ട്, അ​ശോ​ക് ച​വാ​ന്‍, പൃ​ഥ്വി​രാ​ജ് ച​വാ​ന്‍ എ​ന്നി​വ​രാ​ണു ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ശി​വ​സേ​ന​യ്ക്കു പു​റ​ത്തു​നി​ന്നു പി​ന്തു​ണ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ച​ര്‍​ച്ച​യെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

No comments