Breaking News

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് : നവംബര്‍ 30 മുതല്‍ 5 ഘട്ടം, ഫലം ഡിസംബര്‍ 23ന്

മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചു ഘട്ടങ്ങളിലായി നടക്കും. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍. 2014ലെ തിരഞ്ഞെടുപ്പും അഞ്ച് ഘട്ടങ്ങളിലായിരുന്നു.
2020 ജനുവരി അഞ്ചിനാണ് 81 അംഗ നിയമസഭയുടെ കാലാവധി കഴിയുന്നത്. ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് നയിക്കുന്ന ബി.ജെ.പി - ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ സഖ്യം സംസ്ഥാനത്ത് അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരാണ്. കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സഖ്യമായാണ് ഇക്കുറി മത്സരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ 12 ഉം ബി. ജെ. പി മുന്നണിയാണ് നേടിയത്.

No comments