Breaking News

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

തോമസ്‌ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കഴിഞ്ഞ തവണ മത്സരിച്ച സീറ്റാണിത്.
എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ജോസഫ്‌,ജോസ് കെ.മാണി വിഭഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷവും ഇരുപക്ഷവും രണ്ട് പാര്‍ട്ടികളെപോലെ പ്രവര്‍ത്തിക്കുകയുമാണ്.
ഈ സാഹചര്യത്തില്‍ കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രെസ് തന്നെ ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രാദേശിക ഘടകത്തിന്‍റെ അഭിപ്രായം.
ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുണ്ട്.

No comments