Breaking News

ധീരതയ്ക്ക് മെഡല്‍ നേടിയ ഡിവൈ.എസ്.പി ദാവിന്ദര്‍ സിംഗ് ‌രാജ്യദ്രോഹം ചെയ്യാന്‍ വാങ്ങിയത് 12 ലക്ഷം

ജമ്മു കാശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈ.എസ്‌.പി ദാവിന്ദര്‍ സിംഗ് അവരില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങി ബനിഹാള്‍ തുരങ്കം കടത്തിവിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. ജമ്മുവിലെ പിര്‍ പഞ്ചാല്‍ മലനിരയിലെ റോഡ് തുരങ്കം വഴി അനന്ത്നാഗ് ജില്ലയിലെ ഖ്വാസിഗുണ്ടിലെത്താം. അവിടന്ന് കാശ്മീരിന് പുറത്തു കടന്ന് ഡല്‍ഹിയിലെത്താനായിരുന്നു പദ്ധതി. റിപ്പബ്ളിക് ദിനത്തിനു മുന്നോടിയായി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു.
കീഴടങ്ങാന്‍ സന്നദ്ധരായ ഹിസ്ബുള്‍ ഭീകരരെ വാഹനത്തില്‍ എത്തിക്കുന്നതിനിടെ തന്നെ പിടികൂടിയെന്നാണ് ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ പറഞ്ഞത്.

No comments