Breaking News

നിങ്ങള്‍ ആര്‍.എസ്.എസ്സോ ബി.ജെ.പിയോ ആയിരിക്കാം, സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ഭീക്ഷണിപ്പെടുത്തി അഖിലേഷ് യാദവ്

സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ഭീക്ഷണിപ്പെടുത്തി സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് കണ്ണൗജ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡി.എസ് മിശ്രയ്ക്കാണ് അഖിലേഷില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഒരു ദേശീയ മാദ്ധ്യമമാണ് പുറത്ത് വിട്ടത്.
കഴിഞ്ഞയാഴ്ച നടന്ന ഒരു വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുകാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അഖിലേഷ്. അപകടത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടര്‍ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

No comments