Breaking News

'ഒന്നിച്ചുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്തവരുണ്ട്'; മുല്ലപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഭരണഘടന സംരക്ഷണ ബഹുജന റാലിക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്ന് പ്രതിഷേധിച്ചത് രാജ്യത്തിനു തന്നെ മാതൃകയായയെന്നും എന്നാല്‍ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വം ചിലര്‍ക്ക് അറിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൂട്ടായ്മക്ക് തടസമായി ഒന്നിച്ച്‌ നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകള്‍ ഉണ്ട്. അവരെ പേരെടുത്ത് പറയുന്നില്ലെന്നുമായിരുന്നു പിണറായി വിജയന്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ പറഞ്ഞത്. എല്‍.ഡി.എഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും രാഷ്ട്രീയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

No comments