Breaking News

ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ റാലി​ കൂട്ടത്തോടെ ബഹിഷ്കരിച്ച്‌ നാട്ടുകാര്‍,​ മുന്നൊരുക്കവുമായി ബി.ജെ.പി,​കുറ്റ്യാടിയില്‍ സംഭവിച്ചത്

ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ റാലിക്കെതിരെ ബഹിഷ്കരണവുമായി നാട്ടുകാര്‍. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച്‌ ബി.ജെ.പി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച പാരിപാടിയാണ് വ്യാപാരികളും നാട്ടുകാരും കടകളടച്ച്‌ ബഹിഷ്കരിച്ചത്. തിങ്കളാഴ്ച അഞ്ചു മണിക്കായിരുന്നു ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ നാട്ടുകാര്‍ കടകള്‍ അടയ്ക്കുകയും സ്ഥലത്തു നിന്ന് മാറുകയും ചെയ്തു.
സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വൈകുന്നേരം മൂന്നുമണിക്കായിരുന്നു രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്.

No comments